Saturday, January 7, 2012

Sunday, October 9, 2011

Monday, November 2, 2009

Friday, September 25, 2009

വിരഹം




നീ എവിടെ വേണമെങ്കിലും ജീവീച്ചോളൂ
പക്ഷെ നിന്റെ ചിന്തകള്‍ എന്നെ വിട്ടു മാറില്ല തന്നെ.
നീ നോക്കുക നിന്റെ ഉള്ളം കൈകളില്‍ മൈലാഞ്ചി കൊണ്ടെഴുതിയ
എന്റെ പേരുപോലും മാഞ്ഞിട്ടില്ല
രാവിലെയും വൈകുന്നേരവുമവ ഒരു മുള്ളെന്ന പോല്‍ കുത്തി നോവിക്കുന്നുണ്ടെന്നെനിക്കറിയാം.......!
ജനങ്ങള്‍ നിന്റെ പേരു വിളിചെന്നെ ഭ്രാന്തനെന്നു വിളിക്കുന്നു എന്നാലും
ആ വിളിയിലും ഞാന്‍ ആനന്ദം കണ്ടെത്തുന്നു... നീയോ....
സാരമില്ല നന്ദിയുണ്ട് ഒരുപാട് എന്നെ മോഹിപ്പിച്ചു ഭ്രാന്തനാക്കിയതിനു
എന്റെ ഭാവ വേഷങ്ങള്‍ക്ക് പോലും ഒരു മാറ്റമുണ്ടാക്കിയതിനും....!

Monday, August 24, 2009

പാവം പ്രണയം

പ്രണയിച്ചു മരിക്കുവാൻ ഇന്നവളില്ല......കാരണം മറന്നു പോയിരുന്നു ഞാനവളെ.....പരിതപിച്ച ആ മുഖം പോലും എനിക്കിന്നോര്‍മ്മയില്ല....!മറക്കാന്‍ ഞാന്‍ ഒരുപാട് പറഞ്ഞിരുന്നു പക്ഷെ മരിക്കുമെന്നറിയില്ലായിരുന്നു..?

Tuesday, May 19, 2009

Computer Life

hai ente ellaaaaaaaaaaaaaaa kuttukarkkum haiiiiiiiiiiiiiiiiiiiiii

Monday, March 9, 2009

പറയാന്‍ മറന്നത്

ഒരു കാലഘട്ടത്തിന്റെ കഥ പറയാന്‍ മാത്രം അനുഭവങ്ങളുടെ സമ്പത്തായിരിക്കാം എന്റെ ജീവിതത്തിന്റെ ബാക്കി പത്രം .അതില്‍ ഒരു പക്ഷെ വേദനകളുടേയും യാതനകളുടേയും തോരാത്ത കണ്ണീരിന്റേയും മാറാത്ത ഹ്ര്‌ദയ വേദനകളുടേയും മാത്രം കഥ അല്ലായിരിക്കും. ചികഞ്ഞ്‌ നോക്കുമ്പോള്‍ നെടുവീര്‍‍പ്പിടാനേ കഴിയുന്നൊള്ളൂ. ആര്‍‍ക്കു വേണ്ടി അല്ലെങ്കില്‍ എന്തിനു വേണ്ടി എന്റെ ജീവിതം ഞാന്‍ കളഞ്ഞു എന്ന് ചോദിച്ചാല്‍ മറക്കാനാവാത്ത കുറേ ഓര്‍‍മ്മകള്‍ നിങ്ങള്‍ക്കു മുമ്പില്‍ വിളമ്പുവാനേ ഇപ്പോള്‍ എനിക്ക്‌ കഴിയുകയൊള്ളൂ........ നാളുകള്‍ നാളേയ്ക്ക്‌ വേണ്ടി ഞാന്‍ മാറ്റി വെക്കാറില്ല. ഇന്നും അതേ സഞ്ചാര പഥത്തിലൂടെ നീങ്ങുന്നു. ഒരുപക്ഷേ പല ചോദ്യ ചിഹ്നങ്ങള്‍ക്ക്‌ മുമ്പിലും പകച്ചു പോയേക്കാം? യാത്ഥാര്‍ത്യങ്ങളോട്‌ അടുക്കുമ്പോള്‍ എല്ലാം പൊള്ളയാണെന്ന് അറിഞ്ഞിട്ടും അകന്ന് മാറാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എപ്പോഴും ഇപ്പോഴും സത്യത്തിന്റെ പാതയിലൂടെ മാത്രമേ നീങ്ങിയിട്ടൊള്ളൂ. ജീവിതത്തിന്റെ വഴിത്താരയില്‍ പല മുഖങ്ങളേയും ഞാന്‍ കാണുന്നു. പക്ഷേ എന്തോ എന്നെ വേട്ടയാടുന്ന ആ യാഥാര്‍ത്യം എന്താണെന്ന് ഞാന്‍ ആരുടെ മുമ്പിലും നിരത്താന്‍ ഒരുക്കമല്ല തന്നെ. വിഷം കഴിച്ചാല്‍ മരിക്കുമെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷേ ചില വിഷങ്ങള്‍ വല്ലാത്ത ലഹരി തരുന്നു. യാതന അനുഭവിക്കുന്ന ജീവിതം തന്നെ ഒരു ഉന്‍മാദ ലഹരിയാണെന്ന് ഞാന്‍ അറിയുന്നു.! ‘ക്ഷമിക്കുക ബാക്കിയുള്ളവ എന്റവള്‍ക്കു വേണ്ടി ഞാന്‍ മാറ്റിവെക്കുന്നു;.